Wednesday, September 12, 2012

കാർത്ത്യായിനി
ഇരുപത്തഞ്ചു കൊല്ലം മുംപ് കാസർഗോഡ് അടുത്തൊരു സ്ഥലത്ത്  ഒരു ഹൈസ്ക്കൂളിൽ ജോലി ചെയ്യുന്നകാലംഒന്നാം തരംമുതൽ പത്താംതരം വരെ ക്ലാസുകൾ ഉള്ള വലിയ സ്ക്കൂൾ.
ഞായറാഴ്ചകൾ ഉത്സവദിനങ്ങളാണല്ലോ..പ്രധാന പരിപാടി മദ്യപാനംതന്നെ(ശംപളം കിട്ടിയതിനോട് അടുത്ത ദിവസങ്ങളാണെങ്കിൽ)
പിന്നെ ബീച്ച് സിനിമ..അങ്ങനെ ജീവിതം ആഘോഷമാക്കിയ നാളുകൾ
ഒരു ഞായറാഴ്ച  മദ്യപാനത്തിനിടെ ഒരുവൻ തൻറെ ആഗ്രഹം പറഞ്ഞു
വാറ്റുചാരായം കുടിക്കണം
.കൂട്ടത്തിലുള്ള മറ്റൊരു സുഹൃത്തിന്  നാട്ടുകാരനായ ഒരാളെ അറിയാം-അയാൾക്ക്  ഇത്തരം കാര്യങ്ങളെക്കുറിച്ച് നിശ്ചയമുണ്ട്.
ഉടനെ അയാളെതപ്പി
പിടികിട്ടി കക്ഷിക്ക് വാറ്റ് കിട്ടുന്ന സ്ഥലം അറിയാം  
കുറച്ചുദൂരം നടക്കണം..
ആയ് ക്കോട്ടെ.നടക്കാം
നടക്കുന്ന വഴിക്ക് അയാൾ പറഞ്ഞു
മാസ്റ്റ.അവിടെ എല്ലാവിധ വിനോദങ്ങൾക്കുമുള്ള ചാൻസുണ്ട്..
അയാൾ കാര്യങ്ങൾ വിശദീകരിച്ചു..വീട്ടിൽ ചാരായം വാറ്റും തന്തയ്ക്ക് വലിയ ആരോഗ്യമില്ല.തള്ളയാണ് വിൽപ്പന..എല്ലാത്തരം കച്ചവടവുമുണ്ട്..ഇപ്പോ മോളും കച്ചവടം തുടങ്ങിയിട്ടുണ്ട്.തള്ളോം മോളും കൂടെ സംപാദിച്ച് കൂട്ടുകയല്ലേ..
ഞങ്ങൾ എല്ലാവരും കന്യകന്മാർപേടി യും കൊതിയും കൊണ്ട് ഞങ്ങൾ പ്രതിസന്ധിയിലായി.
എന്തായാലും ധൈര്യമുള്ളവർ അതില്ലാത്തവർക്ക് കുറച്ച് കൊടുത്ത് എല്ലാവരേയും ധൈര്യവാന്മാരാക്കി
.വാറ്റുചാരായത്തിൻറെയും വ്യഭിചാരത്തിൻറെയും ആദ്യാനുഭവങ്ങളിലേക്ക് ഞങ്ങൾ നടന്നടുത്തു……
കുറച്ചകലെ കാണുന്ന ഒറ്റപ്പെട്ടവീട് ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു
അതാണ്  വീട്
.ഒരു കുന്നിൻ മുകളിൽ പാറയോട് ചേർന്ന് ഓല(അതോ പുല്ലോ)മേഞ്ഞ ഒരു കൊച്ചുവീട്..സ്ഥലം പുറംപോക്കായിരിക്കണം
.വിൽപ്പന ചാരായവും ശരീരവുമാണെങ്കിലും അവിടെ സ് റ്റോക്ക് ചെയ്തിരിക്കുന്നത് ദാരിദ്ര്യമായിരിക്കണം
വീടിനടുത്തെത്താറായപ്പോൾ മകൾ എന്തോ കാര്യത്തിന് പുറത്തേക്കിറങ്ങിവഴികാട്ടി പറഞ്ഞു അതാണ് മോള്..  എങ്ങനെയുണ്ട്..
ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ അപ്പോ പറഞ്ഞു
എടാ നമ്മടെ കാർത്ത്യായിനിയെപ്പോലെ ഉണ്ട്
.ശ്രദ്ധിച്ചു നോക്കിയപ്പോൾ എല്ലാവർക്കും ആ സംശയം തോന്നി
.എല്ലാവരും അടുത്തുള്ള കശുമാവിൻറെ പിറകിലുരുന്ന് കാര്യങ്ങൾ വീക്ഷിച്ചു
അതേ അത് കാർത്യായിനി തന്നെ
.വഴികാട്ടിക്ക് കാര്യങ്ങൾ അത്രനിശ്ചയമില്ല..
പക്ഷേ ഞങ്ങൾ ഒളിച്ച് കുറേക്കൂടെ അടുത്തു പോയി കാര്യങ്ങൾ സ്ഥിരീകരിച്ചു..കൂട്ടത്തിലൊരുവന് ദേഷ്യം വന്നു
ഈ ചക്കപ്പോത്തിന് ഇതാണല്ലേ പരിപാടി.

ഈ കാർത്ത്യായിനി ഞങ്ങടെ സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്
ഒൻപതുവരെ അവൾ പഠിച്ച് ജയിച്ചതൊന്നുമല്ല..തോറ്റ് തോറ്റ് സഹികെടുംപോൾ അടുത്തക്ലാസിലേക്ക് ജയിപ്പിച്ചുവിടും അത്രതന്ന
തടിച്ച് വീപ്പക്കുറ്റിപോലോരു പെണ്ണ്
ബ്ളൗസും പാവാടയും വേഷം  അവൾക്ക് ബുദ്ധിക്ക് ഒരു പത്തുപൈസ കുറവുള്ളപോലെയാണ് ഞങ്ങൾക്ക് തോന്നാറ്
.ഒരു അനുസരണക്കേടും ഒരു അധികപ്പറ്റുമില്ലാത്ത സാധു..
ഞങ്ങൾ അവിടുന്ന് ഓടിയ വഴിക്ക് പുല്ലുമുളച്ചിട്ടില്ലെന്ന് പറയാം..
പിന്നീട് ഒരു കോല്ലക്കാലം ഞങ്ങളുടെ മുന്നിലൂടെ കാർത്ത്യായിനി കടന്നു പോയി……

അങ്ങനെ ഒരു സംഭവം നടന്നകാര്യം ഞങ്ങളാരും പിന്നെ ഓർക്കാൻ ശ്രമിച്ചിട്ടില്ല……

6 comments:

 1. ഹെന്‍റെ സാബു സാറേ...

  അന്യായമായിപ്പോയി......
  ങ്ങളൊരു സംഭവമല്ലാ....ട്ടോ ഒരു പ്രസ്ഥാനമാ......

  നമിയ്ക്കുന്നു...

  ആശംസകളോടാശംസകള്‍.....

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. കൊള്ളാം, സത്യത്തിന്റെ പറഞ്ഞറിയിക്കാൻ വയ്യാത്ത സുഖം ഇത് വായിക്കുമ്പോൾ അനുഭവിക്കാനാകുന്നുണ്ട്.
  ആശംസകൾ.

  ReplyDelete
 4. എന്താ മനസ്സില്‍ തോന്നിയത് എന്ന് പറയാന്‍ പറ്റുന്നില്ല.
  നല്ല എഴുത്ത് ശൈലി.
  ആ വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്തു കളയൂ...

  ReplyDelete
 5. വിൽപ്പന ചാരായവും ശരീരവുമാണെങ്കിലും അവിടെ സ് റ്റോക്ക് ചെയ്തിരിക്കുന്നത് ദാരിദ്ര്യമായിരിക്കണം…

  ReplyDelete